റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബന്ദിപ്പോരയില്‍ തീവ്രവാദി ആക്രമണം: ബീഹാര്‍ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു

August 12, 2022 - 11:24 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ബീഹാര്‍ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. മുഹമ്മദ് അംറേസാണ് (19) കൊല്ലപ്പെട്ടത്. 11/08/2022 അര്‍ധരാത്രിയിലാണ് സംഭവം. അതിഥി തൊഴിലാളികള്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയാണ് ഇത്.കഴിഞ്ഞ ദിവസം കശ്മീരിലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ് സൈന്യം. നടപടി തുടരുന്നതായി റിപ്പോര്‍ട്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *