റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീരില്‍ ജവാന്മാര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 7 മരണം

August 17, 2022 - 8:11 am

ജമ്മു: ജമ്മു കശ്മീരിലെ പഹല്‍ഘാമില്‍ ഐ.ടി.ബി.പി. ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് ചന്ദന്‍വാരി നദിയിലേക്ക് മറിഞ്ഞ് ഏഴ് മരണം. 30 പേര്‍ക്ക് പരുക്കേറ്റു. ആറ് ഐ.ടി.ബി.പി. ജവാന്മാരും ഒരു പോലീസുകാരനുമാണു മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റ ഏഴ് ജവാന്മാരുടെ നില ഗുരുതരമാണ്. പഹല്‍ഘാമിലെ ഫ്രിസ്ലാനിലാണു സംഭവം.

അമര്‍നാഥ് യാത്രയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടവരായിരുന്നു ജവാന്മാര്‍. 37 ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) ജവാന്മാരും രണ്ട് ജമ്മു കശ്മീര്‍ പോലീസുകാരുമാണു ബസിലുണ്ടായിരുന്നത്. ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്നാണ് ബസ് നദിയില്‍ പതിച്ചതെന്നാണു റിപ്പോര്‍ട്ട്. ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് ശ്രീനഗറിലെ കണ്‍ട്രോള്‍ റൂമിലേക്കു മടങ്ങുകയായിരുന്നു ജവാന്മാര്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *