റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്ഷേമ സ്ഥാപനങ്ങളില്‍ ഓണക്കിറ്റ് എത്തിക്കും

August 20, 2022 - 9:24 pm

ജില്ലയിലെ സാധാരണ റേഷന്‍ കാര്‍ഡുടമകള്‍ക്കു പുറമെ സംസ്ഥാനത്തെ എന്‍പിഐ കാര്‍ഡുടമകളെയും ക്ഷേമ സ്ഥാപനങ്ങളെയും സൗജന്യ ഓണക്കിറ്റിന്റെ ഗുണഭോക്താക്കളായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. നാല് എന്‍പിഐ കാര്‍ഡുകള്‍ക്ക് ഒരു കിറ്റ്  എന്ന കണക്കിലും, ക്ഷേമ സ്ഥാപനങ്ങളിലെ നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന കണക്കിലുമാണ് സൗജന്യ ഓണകിറ്റുകളുടെ വിതരണം ക്രമീകരിച്ചിട്ടുളളത്. സപ്ലൈക്കോയില്‍ നിന്നും  ഓണക്കിറ്റുകള്‍  ലഭ്യമാക്കി അതത് സ്ഥാപനങ്ങളില്‍ നേരിട്ട് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ഓണത്തിനു മുന്‍പായി വിതരണം നിര്‍വഹിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *