റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ട്ടി പ്രസിഡന്റ്: അനിശ്ചിതാവസ്ഥയ്ക്ക് വിരാമമാകാതെ കോണ്‍ഗ്രസ്

August 21, 2022 - 12:53 pm

ന്യൂഡല്‍ഹി: പാര്‍ട്ടി പ്രസിഡന്റിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥയ്ക്ക് വിരാമമാകാതെ കോണ്‍ഗ്രസ്. അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും ആര് പദവിയിലെത്തുമെന്നതില്‍ എന്തെങ്കിലും ധാരണയായതിന്റെ യാതൊരു ലക്ഷണവുമില്ല. രാഹുല്‍ ഗാന്ധിയെക്കൊണ്ട് പാര്‍ട്ടിയുടെ നായകസ്ഥാനം ഏറ്റെടുപ്പിക്കാന്‍ നടത്തിവരുന്ന ശ്രമം പൂര്‍ണമായി പരാജയപ്പെട്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അധ്യക്ഷപദവി രാജിവച്ച അദ്ദേഹം പിന്നീടുള്ള നിര്‍ബന്ധങ്ങള്‍ക്കൊന്നും വഴങ്ങിയിരുന്നില്ല. ഇപ്പോഴും അതേ വിമുഖതയില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്. ആരോഗ്യസ്ഥിതി അനുകൂലമല്ലാത്തതിനാല്‍ സോണിയാ ഗാന്ധിയും അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ വിസമ്മതിക്കുന്നു. പാര്‍ട്ടിയംഗങ്ങളില്‍ ബഹുഭൂരിപക്ഷവും ഗാന്ധികുടുംബത്തിന് ചുറ്റും അണിനിരക്കുന്നതിനാല്‍ എല്ലാവരുടെയും ശ്രദ്ധയിപ്പോള്‍ പ്രിയങ്കാ ഗാന്ധിയില്‍ കേന്ദ്രീകരിച്ചതായാണ് സൂചന. അതേസമയം അവരുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടി മോശം പ്രകടനം കാഴ്ചവച്ചത് പലരെയും അലോസരപ്പെടുത്തുന്നുമുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *