റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു- കശ്മീരിലെ ഗുപ്കര്‍ സഖ്യം പിളര്‍പ്പിലേക്ക്

August 26, 2022 - 12:08 pm

ശ്രീനഗര്‍: ജമ്മു- കശ്മീരിലെ ഗുപ്കര്‍ സഖ്യത്തില്‍ വിള്ളല്‍. ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനല്‍ കോണ്‍ഫറന്‍സ് തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു. ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി ബി.ജെ.പി സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെയാണ് സംസ്ഥാനത്തെ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ചേര്‍ന്ന് ഗുപ്കര്‍ സഖ്യം രൂപീകരിച്ചത്. ഇതോടെ ചിരൈവരികളായിരുന്ന പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ഒരു ചേരിയിലായി.എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് ഇപ്പോള്‍ പറയുന്നത്. സഖ്യത്തില്‍നിന്നും മോശം പരിഗണനയാണ് ലഭിക്കുന്നതെന്നും അതിനാലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. നാഷനല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, സി.പി.എം, സി.പി.ഐ, അവാമി നാഷനല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണു ഗുപ്കര്‍ സഖ്യത്തിലുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *