റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്ലാസ്റ്റിക് നിരോധനം: പരിശോധന കർശനമാക്കി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്

August 30, 2022 - 11:01 pm

 ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിൽ പരിശോധന കർശനമാക്കി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്. ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തി പിഴ ഈടാക്കി.

മാലിന്യ സംസ്ക്കരണം, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് പഞ്ചായത്ത്. ഹരിത കർമ്മ സേന വഴി വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുക അടക്കമുള്ള പ്രവർത്തനം നടപ്പിലാക്കി വരുന്നുണ്ട്. പഞ്ചായത്ത് പരിധിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കടകളിൽ പരിശോധന ആരംഭിച്ചത്.

വരും ദിവസങ്ങളിൽ പരിശോധന ഊർജിതമാക്കുമെന്നും കുറ്റക്കാർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.  കഴിഞ്ഞദിവസം നടന്ന മിന്നൽ പരിശോധനയിൽ രണ്ടു കടകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും. 2000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. പരിശോധനകൾക്കൊപ്പം തന്നെ പൊതുജനങ്ങൾക്ക് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെ കുറിച്ച് ബോധവൽക്കരണവും  പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നൽകിവരുന്നുണ്ട് .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *