റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള വനിതാ കമ്മിഷന്‍ എറണാകുളം ജില്ലാ സിറ്റിങ്ങില്‍ 56 പരാതികള്‍ തീര്‍പ്പാക്കി

August 30, 2022 - 11:26 pm

കേരള വനിതാ കമ്മിഷന്‍ എറണാകുളം ജില്ലാ സിറ്റിങ്ങില്‍ 56 പരാതികള്‍ തീര്‍പ്പാക്കി. 7 പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. വൈഎംസിഎ ഹാളില്‍ രണ്ട് ദിവസമായി നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി, അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ എന്നിവര്‍ പരാതികള്‍ കേട്ടു. കനത്ത മഴയായിരുന്നതിനാലും സിറ്റിങ് നടന്ന വൈഎംസിഎ ഹാളിലേക്കുള്ള റോഡില്‍ വെള്ളം നിറഞ്ഞതിനാലും രണ്ടാം ദിവസം സിറ്റിങ്ങിനെത്തിയ പരാതിക്കാരുടെ എണ്ണം കുറവായിരുന്നു. ആദ്യ ദിവസം 137 പരാതികളും രണ്ടാം ദിവസം 112 പരാതികളുമാണ് പരിഗണിച്ചത്. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *