റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ബാലാവകാശ കമ്മിഷൻ തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പിൽ

September 14, 2022 - 6:42 am

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ബാലാവകാശ കമ്മിഷൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ഭാരത് ജോഡോ യാത്രയിലെ പല ദൃശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതി.

കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുമെന്നും ജവഹർ ബാൽ മഞ്ചാണ് ഇതിന് പിറകിലെന്നും ബാലാവകാശ കമ്മിഷൻ ആരോപിച്ചു. വിഷയത്തിൽ അന്വേഷണവും നടപടിയും വേണമെന്നും കേന്ദ്ര ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിയ യാത്ര പുരോഗമിക്കുകയാണ്. പതിനെട്ടു ദിവസമാണ് കേരളത്തിൽ പദയാത്ര ഉണ്ടാവുക

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *