റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ട് പതിറ്റാണ്ടിനു ശേഷം ജമ്മുകശ്മീരില്‍ സിനിമയുടെ വര്‍ണവെളിച്ചം

September 19, 2022 - 12:29 pm

ശ്രീനഗര്‍: രണ്ട് പതിറ്റാണ്ടിനു ശേഷം ജമ്മുകശ്മീരിലെ വെള്ളിത്തിരകളില്‍ സിനിമയുടെ വര്‍ണവെളിച്ചം വീണു. പുല്‍വാമയിലും ഷോപിയാനിലുമായി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സെപ്റ്റംബർ 18 ന് രണ്ട് സിനിമാ തീയേറ്ററുകളാണ് ഉദ്ഘാടനം ചെയ്തത്. ‘ചരിത്ര ദിനം’ എന്നാണ് തീയേറ്ററുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് എല്‍.ജി. പറഞ്ഞത്. ഈ മേഖലയിലെ യുവാക്കളുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് സഫലീകരിക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1990 കളില്‍ ജമ്മുകശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്തതോടെ ഈ മേഖലയിലെ മുഴുവന്‍ സിനിമാ തീയേറ്ററുകളും പൂട്ടിയിരുന്നു. ഈ വര്‍ഷം അവസാനം ശ്രീനഗറില്‍ ആദ്യമായി മള്‍ട്ടിപ്ലക്സ് വരുന്നതിന്റെ മുന്നോടിയായിട്ടാണ് സിനിമ, വിജ്ഞാന, െനെപുണ്യ പരിപാടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉതകുന്ന രീതിയിലാണ് പുല്‍വാമയിലെയും ഷോപിയാനിലെയും തീയേറ്ററുകള്‍ തയാറാക്കിയിരിക്കുന്നത്. ജമ്മു കശ്മീര്‍ ഫിലിം ഡെവലപ്-മെന്റ് കൗണ്‍സില്‍ (ജെ.-കെ.എഫ്.ഡി.സി) കേന്ദ്രഭരണ പ്രദേശത്തെ സിനിമകളു-ടെയും ഷോകളു-ടെയും ചിത്രീകരണത്തിനും നിര്‍മ്മാണത്തിനുമുള്ള ‘ലൊക്കേഷനായി’ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് തിയറ്ററുകള്‍ തുറന്നിരിക്കുന്നത്. ഇത് കേവലം സിനിമ പ്രദര്‍ശന ഹാള്‍ എന്നതിനെക്കാള്‍ യുവാക്കളുടെ നൈപുണി വികസനത്തിനും വിദ്യാഭ്യാസത്തിനുമായുള്ള മള്‍ട്ടിമീഡിയ ഹാള്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നു കശ്മീര്‍ ഡിവിഷണല്‍ കമ്മിഷ്ണര്‍ പാണ്ഡുരംഗ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *