റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഷാക്കിന്റെ റിലീസ് ഒക്ടോബറിലേക്ക് നീട്ടി

September 20, 2022 - 10:05 am

ഈ മാസം 29ന് റിലീസ് ചെയ്യാനായിരുന്ന റോഷാക്ക് എന്ന ചിത്രത്തിന്റെ റിലീസ് ഒക്ടോബറിലേക്ക് നീട്ടി. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോലെ ട്രെയിലറും ഏറെ ദുരൂഹതയും ആകാംക്ഷയും വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.

ലൂക്ക് ആന്റണി എന്ന കേന്ദ്ര കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
വേഫെറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്കുശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് .

ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.അഡ്വേഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ . പ്രോജക്‌ട് ഡിസൈനര്‍ – ബാദുഷ, പി .ആര്‍. ഒപ്രതീഷ് ശേഖര്‍ എന്നിവർ നിർവ്വഹിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *