റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓര്‍മ്മ മറയുന്നവര്‍ക്ക് ഒപ്പം: കാമ്പയിന് ബുധനാഴ്ച്ച (21) തുടക്കമാകും

September 20, 2022 - 9:17 pm

മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

കളമശ്ശേരി മണ്ഡലത്തെ ഡിമെന്‍ഷ്യ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ‘ഓര്‍മ്മ മറയുന്നവര്‍ക്ക് ഒപ്പം കളമശ്ശേരി’ കാമ്പയിന്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എലൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ ബുധനാഴ്ച്ച (സെപ്റ്റംബര്‍ 21) രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. 

ലോക അല്‍ഷിമേഴ്സ് ദിനമാണ് സെപ്റ്റംബര്‍ 21.  പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍, ഏലൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഏലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെമ്മറി ക്ലിനിക് ആരംഭിക്കും.  

കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ യുവജനക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ജില്ലാ ഭരണകൂടവും സാമൂഹ്യ നീതി വകുപ്പും കൊച്ചി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ പ്രജ്ഞയും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ബോധി പദ്ധതിയാണ് കാമ്പയിന് വേണ്ട സാങ്കേതിക സഹായവും വിജ്ഞാന പിന്തുണയും നല്‍കുന്നത്.

ചടങ്ങില്‍ ഏലൂര്‍ നഗരസഭാ ചെയര്‍മാന്‍ എ.ഡി. സുജില്‍ അധ്യക്ഷത വഹിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എന്‍ മധുസൂദനന്‍ മുഖ്യാതിഥിയാകും.  സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി.ജി ശങ്കരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാ ബാബു, ബോധിയുടെ മാസ്റ്റര്‍ ട്രെയ്‌നറും സൈക്കോളജിസ്റ്റുമായ ബിബി ഡൊമിനിക് ഐക്കര, വാര്‍ഡ് കൗണ്‍സിലര്‍ അംബിക ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *