റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച്‌ 80,000 രൂ​പ ത​ട്ടി​യെ​ടുത്ത കേ​സി​ൽ ഇ​ടു​ക്കി സ്വദേശി​ പിടിയിൽ

September 26, 2022 - 6:19 am

കോ​ട്ട​യം: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച്‌ പ​ണം​ത​ട്ടി​യ കേ​സി​ൽ ഇ​ടു​ക്കി സ്വ​ദേ​ശി​യെ പൊലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു.ഇ​ടു​ക്കി മ​ണി​യാ​ർകു​ടി കു​ന്ന​ത്തു​വീ​ട്ടി​ൽ അ​ഖി​ൽ ബിനുവിനെയാണ്​ (21)​ അ​യ​ർ​ക്കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​യ​ർ​ക്കു​ന്ന​ത്തെ സ്വകാ​ര്യ പ​ണ​മി​ട​പാ​ട്​ സ്ഥാ​പ​ന​ത്തി​ൽ ചെ​ന്ന് സ്വ​ർ​ണ​മാ​ണെ​ന്ന വ്യാ​ജേ​ന 23.5 ഗ്രാം ​തൂക്കം വ​രു​ന്ന മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ 80,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അന്വേ​ഷ​ണ​സം​ഘം ഇ​ടു​ക്കി​യി​ൽ​നി​ന്നു​മാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

അ​യ​ർ​ക്കു​ന്നം എ​സ്.​എ​ച്ച്‌.​ഒ ആ​ർ.​മ​ധു, എ​സ്.​ഐ തോ​മ​സ് ജോ​ർ​ജ്, എ.​എ​സ്.​ഐ ആന്റണി, സി.​പി.​ഒ​മാ​രാ​യ ജ​യ​കൃ​ഷ്ണ​ൻ, അ​നൂ​പ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉണ്ടാ​യി​രു​ന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *