അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാർഷിക യന്ത്രവൽക്കരണം പദ്ധതിയിൽ അപേക്ഷിക്കാം

September 26, 2022 - 10:33 pm

കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി- SMAM) പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. പദ്ധതിയിൻ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌കരണ മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ ലഭിക്കും.

 വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 ശതമാനം മുതൽ 60 ശതമാനം വരെയും കർഷകരുടെ കൂട്ടായ്മകൾ, FPO കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവൽക്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ 8 ലക്ഷം രൂപ സാമ്പത്തിക സഹായവും അനുവദിക്കും.

പൂർണ്ണമായും ഓൺലൈനായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നതിനാൽ കർഷകർക്ക് സർക്കാർ ഓഫീസുകളിൽ പോകേണ്ടതില്ല. പദ്ധതിയിൽ അംഗമാകുന്നതിന് http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

2022-23 സാമ്പത്തിക വർഷത്തിലെ അപേക്ഷകൾ ഓൺലൈനായി പോർട്ടലിൽ സെപ്റ്റംബർ 30 മുതൽ നൽകാം. പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസുമായി ബന്ധപ്പെടാം. വിവരങ്ങൾക്ക്: 0471-2306748, 9497003097, 8943485023, 9895440373, 9567992358.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *