റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹെലികോപ്ടര്‍ തകര്‍ന്ന് പാകിസ്താനില്‍ ആറു സൈനികോദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

September 27, 2022 - 11:56 am

ഇസ്ലാമാബാദ്: ഹെലികോപ്ടര്‍ തകര്‍ന്ന് പാകിസ്താനില്‍ ആറു സൈനികോദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാന്‍ പാകിസ്താനില്‍ അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഖോസ്തിനു സമീപം കഴിഞ്ഞദിവസം രാത്രിയായിരുന്നു ദുരന്തം. മരിച്ചവരില്‍ മേജര്‍ റാങ്കിലുള്ള രണ്ടു പൈലറ്റുമാരും ഉള്‍പ്പെടുന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.അപകടകാരണമോ ദുരന്തത്തില്‍പ്പെട്ട കോപ്ടറിന്റെയോ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരുമാസത്തിനിടെ ഇതു രണ്ടാം തവണയാണു പാകിസ്താനില്‍ സൈനിക കോപ്ടര്‍ തകര്‍ന്ന് ആളപായമുണ്ടാകുന്നത്. ബലൂചിസ്താന്‍ മേഖലയില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ ഓഗസ്റ്റ് ആദ്യം കോപ്ടര്‍ തകര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *