റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ ആർഎസ്എസ് ഓഫീസിന് കേന്ദ്രസേനയുടെ സുരക്ഷ

September 28, 2022 - 3:50 pm

ആലുവ : പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ 5 ആർഎസ്എസ് പ്രവർത്തകർക്ക് ഭീഷണി എന്നാൽ ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് ആലുവ ആർഎസ്എസ് ഓഫീസിന് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തി. 28-09- 2012 ചൊവ്വാഴ്ചയാണ് അമ്പതോളം വരുന്ന കേന്ദ്രസേന ആർഎസ്എസ് ഓഫീസിന്റെ സുരക്ഷയ്ക്കായി എത്തിയത്. ആർഎസ്എസ് കാര്യാലയത്തിലെത്തി വിശദാംശങ്ങൾ ശേഖരിച്ചു.

നിർദ്ദേശം ലഭിച്ചാൽ ഉടൻ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുമെന്ന് ആലുവ റൂറൽ എസ്പി വിവേക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ആർഎസ്എസ് കാര്യാലയമായ കേശവ സ്മൃതിക്കും സുരക്ഷ നൽകിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ കൂടുതൽ നേതാക്കൾക്ക് സുരക്ഷ നൽകാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെയും പ്രവർത്തകരുടെയും വീട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കേരളത്തിൽ കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *