റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കാശ്മീരിലെ പുൽവാമയിൽ തീവ്രവാദ ആക്രമണം : പൊലീസുകാരന് വീരമൃത്യു

October 3, 2022 - 8:13 am

ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ തീവ്രവാദ ആക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. സി.ആർ.പി.എഫ് സൈനികന് ഗുരുതരമായി പരിക്കേറ്റു. പിംഗ്ലാനയിലുള്ള സി.ആർ.പി.എഫിന്റെയും പൊലീസിന്റെയും സംയുക്ത നാക്ക പാർട്ടിക്കു നേരെയാണ് തീവ്രവാദി ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തേക്ക് കൂടുതൽ സേനയെ അയച്ച്‌ പ്രദേശം വളഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് മണിക്കൂർ നീണ്ട പരിശോധനയ്‌ക്കിടെ ലഷ്കർ തീവ്രവാദിയെ സേന വധിച്ചതിനു മണിക്കൂറുകൾക്കു ശേഷമാണ് ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒക്ടോബർ 3 ന് ജമ്മു കാശ്മീരിലെത്തും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *