റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ റോഷാക്ക് തീയറ്ററുകളിൽ എത്തി

October 9, 2022 - 7:27 am

കെട്ടിയോൾ ആണ് എൻറെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക് .മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

സോഷ്യൽ മീഡിയ ആകെ ഇപ്പോൾ റോഷാക്ക് തരംഗമാണ്. ആദ്യദിനം പിന്നിടുമ്പോൾ തന്നെ മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഈ അവസരത്തിൽ സന്തോഷം പങ്കുവെക്കുകയാണ് ദുൽഖർ സൽമാൻ .

റോഷാക്കിനെ കുറിച്ച് മികച്ച അഭിപ്രായമാണ് കേൾക്കുന്നത് എന്നും എത്രയും വേഗം ടിക്കറ്റെടുത്ത് സിനിമ കാണൂ എന്നും ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. റോഷാക്കിനെ കുറിച്ച് അത്യുജ്ജ്വലമായ കാര്യങ്ങളാണ് കേൾക്കുന്നത്. പുതുമയാർന്ന സീറ്റ് എഡ്ജ് ത്രില്ലറാണ്. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക എന്നാണ് ദുൽഖർ സൽമാൻ കുറിച്ചിരിക്കുന്നത്. അതോടൊപ്പം റോഷാക്കിലെ മമ്മൂട്ടിയുടെ സ്റ്റില്ലും താരം പങ്കുവെച്ചിട്ടുണ്ട്.

ഷറഫുദ്ദീൻ ജഗദീഷ് ആന്റണി ബിന്ദു പണിക്കർ കോട്ടയം നസീർ ബാബു അന്നൂർ സഞ്ചു ശിവറാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ .എല്ലാവരുടെയും പ്രകടനവും മികച്ചതാണ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

മലയാളത്തിൽ ഇതുവരെ കാണാത്ത ഒരു പുതിയ ഐറ്റമാണ് റോഷാക്ക് .അപ്രധാനം എന്ന് കരുതിയിരുന്ന ചില കഥാപാത്രങ്ങൾ അവസാന നിമിഷങ്ങളിൽ നിർണായക വേഷങ്ങളായി മാറുന്ന കിടിലൻ മേക്കിങ്,എന്നിങ്ങനെയാണ് പോസ്റ്റ് താഴെ വരുന്ന കമന്റുകൾ . റോഷാക്ക് മികച്ച ഒരു സിനിമ അനുഭവം തന്നെ. മമ്മൂട്ടിയെയും മകൻ ദുൽഖറിനെയും കുറിച്ച് പ്രേക്ഷകർ പറയുന്നത് അച്ഛനും മകനും തകർക്കുകയാണല്ലോ ഇറങ്ങുന്ന സിനിമകളെല്ലാം സൂപ്പർ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *