സൻഫ്രാൻസിസ്കോ: പാസ് വേർഡുകൾ ചോർത്തുന്ന 400 ആപ്പുകളെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി മെറ്റ. ഏകദേശം 1 ദശലക്ഷം ഫേസ്ബക്ക് ഉപയോക്താക്കളെ ഇത് സംബന്ധിച്ച് വ്യക്തിപരമായി അറിയിക്കുമെന്ന് മെറ്റ അറിയിച്ചു. ലോഗിൻ വിവരങ്ങൾ മോഷ്ടിക്കുന്നത് ലക്ഷ്യമിടുന്ന 400-ലധികം ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ ഈ വർഷം തിരിച്ചറിഞ്ഞതായി മെറ്റ 2022 ഒക്ടോബര് 7 വെള്ളിയാഴ്ച അറിയിച്ചു. ആപ്പുകൾ നീക്കം ചെയ്യുന്നതിനായി ആപ്പിളിനെയും ഗൂഗിളിനെയും ഈ പ്രശ്‌നം അറിയിച്ചതായി മെറ്റാ പറഞ്ഞു.
ഫോട്ടോ എഡിറ്റർ, മൊബൈൽ ഗെയിമുകൾ, ഹെൽത്ത് ട്രാക്കറുകൾ എന്നിങ്ങനെയുള്ള വിഭാഗത്തിലാണ് ഈ ആപ്പുകൾ പ്രവർത്തിച്ചതെന്ന് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ അറിയിച്ചു.
ഇത്തരം ആപ്പുകൾ എത്രത്തോളം ജനപ്രിയമാണെന്ന് സൈബർ ഹാക്കർമാർക്ക് അറിയാം. ആളുകളെ കബളിപ്പിക്കാനും അവരുടെ അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കാനും അവർ സമാനമായ തീമുകൾ ഉപയോഗിച്ച് വ്യാജ അപ്പുകൾ ഉണ്ടാക്കുന്നു മെറ്റായിലെ സെബർ സുരക്ഷ ഡയറക്ടർ ഡേവിഡ് അഗ്രനോവിച്ച് പറഞ്ഞു. വളരെ അസ്വഭാവികമെന്ന് തോന്നാവുന്ന ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ആപ്പുകൾ ഉപയോഗിക്കുമ്പോൾ അതിൻറെ സുരക്ഷ ഉറപ്പാക്കണമെന്നും മെറ്റ ബ്ലോഗിൽ പറയുന്നു.
ഇത്തരം ആപ്പുകളുടെ പ്രവർത്തനം നോക്കിയാൽ ഒരു ഉപയോക്താവ് ദോഷകരമായ ആപ്പുകൾ ഡൗൺലോഡ് ചെയ്‌തതിന് ശേഷം. ആ ആപ്പ് പ്രവർത്തിക്കാൻ അതിന് ഫേസ്ബുക്ക് ലോഗിൻ ആവശ്യമായി വരും. അങ്ങനെ ഉപയോക്താവിനെ കബളിപ്പിച്ച് അവരുടെ സോഷ്യൽ മീഡിയ അക്സസ് ഈ ആപ്പിന് ലഭിക്കുന്നു. ഇതുവഴി പാസ് വേർഡ് അടക്കം മോഷ്ടിക്കും
