റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിചിത്രം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

October 13, 2022 - 12:14 pm

ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, കനി കുസൃതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വിചിത്രം . ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയും അച്ചു വിജയനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ കേതകി നാരായണന്‍, സിനോജ് വര്‍ഗീസ്, അഭിരാം രാധാകൃഷ്ണന്‍, ജെയിംസ് ഏലിയ, ജോളി ചിറയത്ത്, തുഷാര പിള്ള, ബിബിന്‍ പെരുമ്പിള്ളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നിഖില്‍ രവീന്ദ്രന്‍ ആണ്.ചിത്രത്തിന്റെ ഛായാഗ്രഹണം അര്‍ജുന്‍ ബാലകൃഷ്ണനാണ് നിര്‍വഹിക്കുന്നത്. ചിത്രം എഡിറ്റ് ചെയ്യുന്നത് അച്ചു വിജയന്‍ തന്നെയാണ്. സംഗീത സംവിധാനം മിഥുന്‍ മുകുന്ദനാണ്. പ്രമുഖ മ്യൂസിക്ക് ബാന്‍ഡ് ആയ സ്ട്രീറ്റ് അക്കാദമിക്ക്‌സും ചിത്രത്തിന്റെ ഭാഗമാകുന്നു.ചിത്രം ഈ മാസം 14ന് പ്രദര്‍ശനത്തിന് എത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *