റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ് വിളകളുടെ മിനിമം താങ്ങുവില കേന്ദ്രം ഉയര്‍ത്തി

October 18, 2022 - 8:10 pm

ന്യൂഡല്‍ഹി: കര്‍ഷകരുടെ ഉല്‍പാദനവും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനായി ആറ് വിളകളുടെ മിനിമം താങ്ങുവില കേന്ദ്രം ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്ന്ന സാമ്പത്തിക കാര്യങ്ങള്‍യുള്ള കാബിനറ്റ് കമ്മിറ്റി (സിസിഇഎ)യാണ് മിനിമം താങ്ങുവില ഉയര്‍ത്താന്‍ തീരുമാനിച്ചത്.ആറ് റാബി വിളകളുടെ മിനിമം താങ്ങുവിലയാണ് ഉയര്‍ത്തിയത്. ഗോതമ്പ്, ബാര്‍ലി, പയറ്, തുവരപ്പരിപ്പ്, കടുക്, കുങ്കുമപ്പൂവ് എന്നിവയുടെ താങ്ങുവിലയാണ് ഉയര്‍ത്തിയത്.

ഗോതമ്പ് ക്വിന്റലിന് 110 രൂപ വര്‍ധിച്ച് 2125 രൂപയാണ് പുതിയ താങ്ങുവില. ബാര്‍ലിക്ക് നൂറു രൂപ വര്‍ധിച്ച് 1735 രൂപയും പയറിന് 105 രൂപ വര്‍ധിച്ച് 5335 രൂപയുമായി. തുവരപ്പരിപ്പിന് 500രൂപ വര്‍ധിച്ച് 6000 രൂപയാണ് പുതിയ താങ്ങുവില. കടുകിന് 400 രൂപ കൂട്ടി 5450 ആക്കി. കുങ്കുമപ്പൂവിന് 209 രൂപ വര്‍ധിച്ച് 5650 രൂപയായി താങ്ങുവില.കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ധാന്യങ്ങള്‍ വാങ്ങുന്ന നിരക്കാണ് താങ്ങുവില. നിലവില്‍, ഖാരിഫ്, റാബി സീസണുകളില്‍ വിളയുന്ന 23 വിളകള്‍ക്ക് സര്‍ക്കാര്‍ എംഎസ്പികള്‍ നിശ്ചയിക്കുന്നു. ഒക്ടോബറില്‍, ഖാരിഫ് (വേനല്‍ക്കാല) വിളകളുടെ വിളവെടുപ്പിന് തൊട്ടുപിന്നാലെ, റാബി (ശൈത്യകാല) വിളകള്‍ വിതയ്ക്കുന്നു. രണ്ട് പ്രധാന റാബി വിളകള്‍ ഗോതമ്പ്, കടുക് എന്നിവയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *