റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മുകശ്മീരിനെതിരെ കേരളത്തിന് 62 റണ്‍സ് ജയം

October 20, 2022 - 8:46 pm

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജമ്മുകശ്മീരിനെതിരെ കേരളത്തിന് 62 റണ്‍സ് ജയം. കേരളം ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ജമ്മുകാശ്മീരിന് 19 ഓവറില്‍ 122 റണ്‍സിന് മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് കേരളം നേടിയത്.സച്ചിന്‍ ബേബിയുടെയും സഞ്ജു സാംസണിന്റെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് കേരളം മികച്ച് വിജയം നേടിയത്. സച്ചിന്‍ 62 റണ്‍സും സഞ്ചു 61 റണ്‍സുമെടുത്തു. കേരളത്തിന് വേണ്ടി ബേസില്‍ തമ്പിയും കെ എം ആസിഫും മൂന്നും വൈഷാഖ് ചന്ദ്രന്‍ രണ്ടും വിക്കറ്റുകള്‍ നേടി.ശുഭം കജൂരിയ നേടിയ 30 റണ്‍സാണ് ജമ്മുകാശ്മീരിന്റെ ഉയര്‍ന്ന സ്‌കോര്‍. ആറ് പേര്‍ പത്തില്‍ താഴെ റണ്‍സുകള്‍ക്ക് പുറത്തായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *