Tag
ന്യൂസ് ഡെസ്ക്

ദേശീയ യുവജന ദിനം: പ്രസംഗ മല്‍സരത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

October 25, 2022 - 5:12 pm

തിരുവനന്തപുരം: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 15 ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണു മത്സരം. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. 5 മിനിറ്റാണ് പ്രസംഗത്തിന് സമയം ലഭിക്കുക. വിഷയം 5 മിനിറ്റ് മുമ്പ് നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ഒക്ടോബര്‍ 30 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086987262, 0471 2308630.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *