റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

October 27, 2022 - 3:59 pm

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസറ്റംസ് ഇന്റലിജന്‍സും കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് 2.3 കിലോ സ്വര്‍ണം പിടികൂടി. ഡി.ആര്‍.ഐയും എയര്‍ കസ്റ്റംസും സംയുക്തമായി കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അനസില്‍ (26) നിന്നു 715 ഗ്രാം സ്വര്‍ണമിശ്രിതമാണു പിടിച്ചത്.
ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ സ്വര്‍ണമിശ്രിതം ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇയാള്‍ ദുബായിയില്‍ നിന്നുളള എയര്‍ഇന്ത്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.

മലപ്പുറം വേങ്ങൂര്‍ സ്വദേശി അസ്‌കര്‍ അലിയില്‍ (28) നിന്നു 1,633 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് പിടിച്ചത്. ബാഗേജ് പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് വിശദമായി നടത്തിയ പരിശോധനയിലാണ് രണ്ടു എമര്‍ജന്‍സി ലൈറ്റുകളുടെ ബാറ്ററിക്കുള്ളില്‍ ഒളിപ്പിച്ച 14 സ്വര്‍ണ പ്ലേറ്റുകള്‍ ലഭിക്കുന്നത്. ഇയാള്‍ ദോഹയില്‍നിന്നുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. സ്വര്‍ണത്തിന് ഒരു കോടിക്ക് മുകളില്‍ രൂപ വില ലഭിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *