റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കർഷകർക്ക് പച്ചക്കറി വിത്തുകളും തൈകളുമായി വടക്കേക്കര പഞ്ചായത്ത്

October 28, 2022 - 10:50 pm

കർഷകർക്ക് സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്ത് വടക്കേക്കര ഗ്രാമ പഞ്ചായത്ത്. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിച്ചു.

പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെയും കൃഷി വകുപ്പിൻ്റെ പച്ചക്കറി വികസന പദ്ധതിയുടെയും സഹകരണത്തോടെയാണ് കർഷകർക്ക് വടക്കേക്കര കൃഷിഭവൻ വഴി വിത്തുകളും തൈകളും നൽകിയത്. ശീതകാല വിളകളായ കാബേജ്, കോളി ഫ്ല്ളവർ എന്നീ തൈകളും പച്ചക്കറി വിത്തുകളുമാണ് വിതരണം ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *