റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രവർത്തിക്കാത്ത ക്യാമറകൾ ഉടൻ നന്നാക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപിയുടെ നിർദേശം

October 31, 2022 - 6:47 am

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് സിസിടിവികളുടെ കാര്യക്ഷമത പരിശോധിക്കാൻ ഡിജിപിയുടെ നിർദേശം. ക്യാമറകളുടെ വിവരം ശേഖരിച്ച് സൂക്ഷിക്കാനാണ് ഡിജിപി അനിൽ കാന്തിന്റെ ഉത്തരവ്. പൊലീസ് നേരിട്ട് പ്രവർത്തിപ്പിക്കുന്ന ക്യാമറകൾ കൂടാതെ . പൊതുസ്ഥാപനങ്ങൾ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളുടെ വിവരങ്ങളും ശേഖരിക്കാനാണ് നിർദേശം. പ്രവർത്തിക്കാത്ത ക്യാമറകൾ ഉടൻ നന്നാക്കാനും ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപി നിർദേശം നൽകി.

തലസ്ഥാനത്ത് മ്യൂസിയത്തിൽ പ്രഭാത സവാരിക്കിടെ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി 5 ദിവസമായി ഒളിവിലാണ്. പ്രതിയെ കണ്ടെത്താൻ നഗരത്തിലെ പൊലീസ് സിസിടിവി കാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് വലിയ ആക്ഷേപമുയർന്നിരുന്നു. മ്യൂസിയത്തിനു സമീപം വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിനാലാണ് പുതിയ നടപടി.

കൻടോണ്മെന്റ് എസിപി ദിനരാജ്, മ്യൂസിയം എസ്എച്ച്ഒ സിഎസ് ധർമജിത്ത്, എസ്‌ഐമാരായ ജിതികുമാർ, ആർ അജിത്ത് കുമാർ തുടങ്ങിയ ആളുകളാവും സംഘത്തിലെ പ്രധാനികൾ. മ്യൂസിയം സ്റ്റേഷൻ സിഐയും എസ് ഐയുമാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. തിരുവനന്തപുരം ഡിസിപിയ്ക്കാണ് അന്വേഷണ ചുമതല

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *