റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാലികാ പീഡനം: പ്രതിക്ക് 48 വര്‍ഷം തടവും പിഴയും

November 1, 2022 - 8:10 pm

ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 48 വര്‍ഷം തടവും പിഴയും ശിക്ഷ ലഭിച്ചു. ഇടുക്കി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനം നടന്ന് ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്.

വീട്ടിലെ ബുദ്ധിമുട്ട് കാരണം 12 വയസുകാരി പഠനം നടത്തിയിരുന്നത് അമ്മയുടെ വീട്ടില്‍ നിന്നാണ്. ഇവിടെവച്ചാണ് അമ്മയുടെ സഹോദരന്‍ നിരന്തരം ലൈംഗിക പീഡനത്തിന് പെണ്‍കുട്ടിയെ ഇരയാക്കിയത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയങ്ങളില്‍ ആയിരുന്നു പീഡനം. 2021 വരെ പെണ്‍കുട്ടി പീഡന വിവരം പുറത്തു പറഞ്ഞിരുന്നില്ല. സമാനമായ ദുരവസ്ഥ മറ്റൊരാളില്‍ നിന്നും പെണ്‍കുട്ടിക്ക് വീണ്ടും ഉണ്ടായി. ആ കേസില്‍ ചൈല്‍ഡ് ലൈന്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് അമ്മയുടെ സഹോദരനും മുന്‍പ് പീഡിപ്പിച്ചുവെന്ന വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് 2021ല്‍ ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരം വെള്ളത്തൂവല്‍ പോലീസ് പ്രതിക്കെതിരെ കേസെടുത്തു. വിവിധ വകുപ്പുകളിലായി 48 വര്‍ഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ പത്തുവര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *