മലപ്പുറം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ മങ്കടയില്‍ പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ അരിപ്രയില്‍ വച്ചാണ് വില്‍പ്പനയ്ക്കായി കൊണ്ടുവരികയായിരുന്ന എം.ഡി.എം.എയുമായി കുന്നപ്പള്ളി സ്വദേശി മുഹമ്മദ് ഷഹീലി(22)നെ അറസ്റ്റ് ചെയ്തത്.
ലഹരിവില്‍പ്പനയ്ക്കായി മങ്കടയിലേക്ക് വരുമ്പോഴായിരുന്നു അറസ്റ്റ്. 2.5 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ: സി.കെ. നൗഷാദ്, എ.എസ്.ഐമാരായ മുഹമ്മദ് സലീം, കൃഷ്ണദാസ്, എസ്.സി.പി.ഒ. മുഹമ്മദ് ഫൈസല്‍, സി.പി.ഒമാരായ സമീര്‍, സുധീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
