റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓഹരി വിപണിയില്‍ കുതിച്ചുചാട്ടം

November 2, 2022 - 11:12 am

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്. ആഗോള വിപണിയുടെ തിരിച്ചുവരവ് കഴിഞ്ഞദിവസവും ഇന്ത്യന്‍ വിപണിക്ക് ആവേശവും തുണയുമായി. മുംബൈ സൂചിക133.20 പോയിന്റ് ഉയര്‍ന്ന് 18,145.40 ലും നിഫ്റ്റി 374.76 പോയിന്റ് ഉയര്‍ന്ന് 61,121.35 ലുമാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. ഉയര്‍ന്ന നിരക്കില്‍ തന്നെ വ്യാപാരം തുടങ്ങിയ വിപണി ഇടയ്ക്കിടെ ചില ചാഞ്ചാട്ടങ്ങള്‍ കാണിച്ചുവെങ്കിലും പിന്നീട് നേട്ടത്തിലേക്ക് കുതിച്ച് നേട്ടത്തില്‍ത്തന്നെ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. യു.എസില്‍നിന്നുള്ള അനുകൂല സൂചനകളാണ് വിപണിക്ക് കഴിഞ്ഞദിവസവും കരുത്തായി മാറിയത്.യു.എസിലെ പണപ്പെരുപ്പനിരക്കുകള്‍ കുറയുന്നതും സമ്പദ്ഘടനയുടെ മുന്നേറ്റവും മാന്ദ്യഭീതി അകറ്റിയേക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ ആദ്യം മുതല്‍ പ്രതിഫലിച്ചത്. വിദേശനിക്ഷേപകര്‍ തിരിച്ചുവരുന്നതിന്റെ സൂചനയും സൂചികകള്‍ നേട്ടമാകാന്‍ കാരണമായി. പവര്‍, മെറ്റല്‍, ഫാര്‍മ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയാണ് വിപണിയില്‍ നേട്ടം കൊയ്തത്. അദാനി ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയപ്പോള്‍ ആക്സിസ് ബാങ്ക് ഏറ്റവുംഅധികം തകര്‍ച്ചനേരിട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *