റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അപരാജിതരായി ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പി.എസ്.ജി

November 7, 2022 - 10:29 am

പാരീസ്: തുടര്‍ച്ചയായി 30 മത്സരങ്ങളില്‍ അപരാജിതരായി ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്ന്‍. ലോറിയന്റിനെതിരേ നടന്ന എവേ മത്സരത്തില്‍ 2-1 നു തോല്‍പ്പിച്ചാണ് പി.എസ്.ജി. മികവ് തുടര്‍ന്നത്.സൂപ്പര്‍ താരം ലയണല്‍ മെസി പരുക്ക് കാരണം വിട്ടുനിന്ന മത്സരത്തില്‍ നെയ്മര്‍ താരമായി. ഒരു ഗോളും അസിസ്റ്റുമായി നെയ്മര്‍ ജയത്തിന്റെ ചുക്കാന്‍ പിടിച്ചു. കളിയുടെ ഒന്‍പതാം മിനിറ്റില്‍ നെയ്മര്‍ ഗോളടിച്ചു. ഗോള്‍ കീപ്പറും ഡിഫന്‍സും ചെറിയ പാസുകളുമായി നില്‍ക്കുന്നതിനിടെ നെയ്മര്‍ പന്ത് തട്ടിയെടുത്ത് അവസരം മുതലാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലോറിയന്റ് തിരിച്ചടിച്ചു. 53-ാം മിനിറ്റില്‍ തെരാമസ് മോഫിയുടെ ഇടംകാലന്‍ ഷോട്ട് ആണ് സമനില ഗോളായി. 81-ാം മിനിറ്റില്‍ ഡാനിലോ പെരേര പി.എസ്.ജിയെ വീണ്ടും മുന്നിലെത്തിച്ചു. നെയ്മറിന്റെ കോര്‍ണറിനെ ഹെഡ് ചെയ്താണു ഡാനിലോ ഗോളടിച്ചത്. പി.എസ്.ജി. ലീഗ് വണ്ണില്‍ 14 കളികളില്‍നിന്നു 38 പോയിന്റുമായി ഒന്നാമതു തുടരുകയാണ്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണലും മുന്നേറ്റം തുടരുകയാണ്. ഇന്നലെ നടന്ന എവേ മത്സരത്തില്‍ ആഴ്സണല്‍ ചെല്‍സിയെ 1-0 ത്തിനു തോല്‍പ്പിച്ചു. 65-ാം മിനിറ്റില്‍ ഗബ്രിയേല്‍ മഗ്ഹാലസാണ് ഗോളടിച്ചത്. 13 കളികളില്‍നിന്നു 34 പോയിന്റാണ് അവരുടെ നേട്ടം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *