പ്രശാന്ത്വര്‍മ്മ സംവിധാനം ചെയ്യുന്ന ടീം തേജ സജ്ജയുടെ കന്നി പാന്‍ ഇന്ത്യ ചിത്രമാണ് ഹനുമാന്‍. ഈ ചിത്രത്തിന്റെ ടീസര്‍ നവംബർ 15ന് പുറത്തിറങ്ങും. ചിത്രത്തിന്റെ ടീസറിന്റെ റിലീസ് തീയതി പ്രഖ്യാപനം നടത്തുന്നതിനായി ചിത്രത്തിലെ ഒരു പുതിയ പോസ്റ്ററുമായി എത്തിയിരിക്കുകയാണ്.
പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റില്‍ കെ നിരഞ്ജന്‍ റെഡ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത അയ്യര്‍ നായികയാകുമ്പോള്‍ വരലക്ഷ്മി ശരത്കുമാര്‍ ഒരു പ്രധാന വേഷത്തിലും വിനയ് റായ് പ്രതിനായകമായും എത്തുന്നു.
തേജ സജ്ജ ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ സൂപ്പര്‍ഹീറോയുടെ വേഷമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ മുന്‍ പോസ്റ്ററുകള്‍ക്കും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഒരു കാഴ്ചയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
തേജ മല ചവിട്ടുന്നതും ശംഖ് ഊതുന്നതും ടീസര്‍ പോസ്റ്ററില്‍ കാണാം. സംവിധായകന്‍ പ്രശാന്ത് വര്‍മ്മ തേജയുടെ ഗെറ്റപ്പിലും വസ്ത്രാലങ്കാരത്തിലും മറ്റ് കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തി എന്നത് പോസ്റ്ററില്‍ വ്യക്തമാണ്.
