റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഹുനില കെട്ടിടങ്ങളിലെ ലിഫ്റ്റുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് അദാലത്ത്

November 9, 2022 - 12:10 pm

തിരുവനന്തപുരം; കേരള ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റേഴ്‌സ് ആക്ട് 2013, കേരള ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റേഴ്‌സ് റൂള്‍സ് 2012 എന്നിവ പ്രകാരം ബഹുനില കെട്ടിടങ്ങളില്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ച് വരുന്നതും കേരള ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പില്‍ നിന്നും പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുള്ളതുമായ ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും ലൈസന്‍സ് കാലഹരണപ്പെട്ടത് പുതുക്കി നല്‍കുന്നതിനായി സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലകളിലും നവംബര്‍ 10 മുതല്‍ 2023 ഫെബ്രുവരി 9 വരെ അദാലത്ത് സംഘടിപ്പിക്കുന്നു.

ഇതിനായി ലിഫ്റ്റ്/ എസ്‌കലേറ്റര്‍ ഒന്നിന് 3,310 രൂപ അടച്ച് ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ അതത് ജില്ലാ ഓഫീസുകളില്‍ അദാലത്ത് കാലയളവില്‍ നല്‍കേണ്ടതാണ്. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അതത് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടണം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *