റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നായകന്‍ ദ്രാവിഡിന് വിശ്രമം

November 12, 2022 - 10:35 am

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡിന് വിശ്രമം. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്ത് വിക്കറ്റിനു തോറ്റതിനു പിന്നാലെയാണു ദ്രാവിഡ് വിട്ടുനില്‍ക്കുന്നത്. 18 നു തുടങ്ങുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ ദ്രാവിഡിനു പകരം വി.വി.എസ്. ലക്ഷ്മണ്‍ കോച്ചാകും. ബാറ്റിങ് കോച്ചായി ഋഷികേശ് കനിത്കറും ബൗളിങ് കോച്ചായി സായ്രാജ് ബഹുതുലെയും ലക്ഷ്മണിനെ സഹായിക്കും.

നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായ ലക്ഷ്മണ്‍ അയര്‍ലന്‍ഡ്, സിംബാബ്വേ പര്യടനങ്ങളില്‍ ടീമിന്റെ കോച്ചുമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലും ടീമിനെ പരിശീലിപ്പിച്ചു. ഫെബ്രുവരിയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെയും ലക്ഷ്മണാണു പരിശീലിപ്പിച്ചത്. വെല്ലിങ്ടണില്‍ അടുത്തയാഴ്ച തുടങ്ങുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം തുടങ്ങുക.

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ ദ്രാവിഡ് കോച്ചായി തിരിച്ചെത്തും. ന്യൂസിലന്‍ഡില്‍ ടീം ഇന്ത്യ മൂന്ന ഏകദിനങ്ങളുടെ പരമ്പരയും കളിക്കും. നായകന്‍ രോഹിത് ശര്‍മ, മുതിര്‍ന്ന ബാറ്റര്‍മാരായ വിരാട് കോഹ്ലി, ലോകേഷ് രാഹുല്‍ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ട്വന്റി20 ടീമിനെ ഹാര്‍ദിക് പാണ്ഡ്യയും ഏകദിന ടീമിനെ ശിഖര്‍ ധവാനും നയിക്കും. ഇം ണ്ടിനോടേറ്റ തോല്‍വിക്കു പിന്നാലെ ദ്രാവിഡിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഫിനിഷറായി ഉയര്‍ത്തിക്കൊണ്ടുവന്ന ദിനേഷ് കാര്‍ത്തിക്കിനെ സെമിയില്‍ പുറത്തിരുത്തിയതാണ് പ്രധാന പാളിച്ചയായി കാണുന്നത്.

ഡെത്ത് ബൗളിങ് സ്പെഷലിസ്റ്റ് എന്നു വിലയിരുത്തിയ ഹര്‍ഷല്‍ പട്ടേലിനെയും ഉപയോഗിച്ചില്ല. ലീഡ് സ്പിന്നറായി കണക്കാക്കിയ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹാലിനെയും പലപ്പോഴും കളത്തിലിറക്കിയില്ല. പവര്‍പ്ലേയിലെ മെല്ലെപ്പോക്കിനും ദ്രാവിഡിനെയാണു കളിയെഴുത്തുകാര്‍ വില്ലനാക്കിയത്. ഈ ലോകകപ്പിലെ പവര്‍പ്ലേയില്‍ ഏറ്റവും മോശം റണ്‍ റേറ്റ് ഇന്ത്യയുടേതായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *