റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാഠപുസ്തക ഇൻഡന്റ് ഓൺലൈനായി നൽകാം

November 14, 2022 - 10:42 pm

2023-24 അധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലസ്സുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈൻ മുഖേന ഇൻഡന്റ് രേഖപ്പെടുത്തുവാനുള്ള സൗകര്യം  KITE (Kerala Infrastructure and Technology for Education  (IT@School) ന്റെ വെബ്സൈറ്റിൽ (www.kite.kerala.gov.in) നവംബർ 15 മുതൽ 30 വരെ ലഭിക്കും.  സർക്കാർ /എയിഡഡ് /ടെക്നിക്കൽ സ്‌കൂളുകൾക്കും അംഗികാരമുള്ള അൺഎയിഡഡ് /സി.ബി.എസ്സ്.ഇ. /നവോദയ സ്‌കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് രേഖപ്പെടുത്താം.  2023-24 അധ്യയന വർഷത്തിൽ ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ടാം വാല്യം 183 ടൈറ്റിലുകളും, മൂന്നാം വാല്യം 20 ടൈറ്റിലുകളും ഉൾപ്പടെയുള്ള പാഠപുസ്തകങ്ങളാണുള്ളത്.  എല്ലാ പ്രഥമാദ്ധ്യാപകരും അവരുടെ സ്‌കൂളിന് ആവശ്യമായ പാഠപുസ്തകങ്ങൾ കൃത്യ സമയത്തുനുള്ളിൽ ഇൻഡന്റ് ചെയ്യേണ്ടതാണ്.  ഇൻഡന്റിംഗ് നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ജനറൽ എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബസൈറ്റിലും (http://education.kerala.gov.in) എല്ലാ വിദ്യാഭ്യസ (ഉപ ഡയറക്ടർ, ഉപജില്ലാ) ഓഫീസുകളിലും ലഭ്യമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *