റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

November 15, 2022 - 7:40 am

ഇടുക്കി: അടിമാലിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശിയായ നിധിൻ തങ്കച്ചൻ (26) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്നാണ് പ്ലസ് വൺ വിദ്യാർഥിനിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വിശദ പരിശോധനയിൽ പെൺകുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതർ മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലായതോടെ നിധിൻ ഒളിവിൽ പോയി. നിധിനെ ഒളിവിൽ പോകാൻ സഹായിച്ച നാല് സുഹൃത്തുക്കളെ ഇന്നലെ അടിമാലി പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. ഇതറിഞ്ഞ നിധിൻ രാവിലെ അഭിഭാഷകനോടൊപ്പം അടിമാലി പൊലീസിൽ ഹാജരാകാൻ നടപടി ആരംഭിച്ചിരുന്നു.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് നിധിൻ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇയാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. കുട്ടിയുടെ മാതാവും സഹോദരനും ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡപ്പിച്ചിരുന്നത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *