റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാഭ്യാസ മേഖലയിലെ പങ്കാളിത്തം: ഓസ്ട്രേലിയയുമായി സഹകരിക്കാന്‍ ഇന്ത്യ

November 17, 2022 - 11:10 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി ബാലിയില്‍ ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും ഉന്നതതല ഇടപെടലുകളിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. പ്രതിരോധം, വ്യാപാരം, വിദ്യാഭ്യാസം, ശുദ്ധ ഊര്‍ജം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതില്‍ കൈവരിച്ച പുരോഗതി അവലോകനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സ്ഥാപന പങ്കാളിത്തം, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലും വിശദമായി ചര്‍ച്ച നടന്നു. സുസ്ഥിരവും സമാധാനപരവുമായ ഇന്തോ-പസഫിക് മേഖല, കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഇന്ത്യയുടെ ജി 20 പ്രസിഡന്‍സി എന്നിവയ്ക്കായുള്ള അവരുടെ പങ്കിട്ട കാഴ്ചപ്പാട് ഉള്‍പ്പെടുന്ന പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളില്‍ നേതാക്കള്‍ വീക്ഷണങ്ങള്‍ കൈമാറി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *