റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുഞ്ഞിമംഗലത്ത് വികസന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം 21ന്

November 18, 2022 - 8:38 pm

തൊഴിലുറപ്പ് പദ്ധതിയുടെ മികവിൽ കുഞ്ഞിമംഗലം ഗവ. സെൻട്രൽ യുപി സ്‌കൂളിനായി ഭക്ഷണശാല ഒരുക്കി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. ഭക്ഷണശാലയുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നവംബർ 21 തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. 11.89 ലക്ഷം രൂപ ചെലവിലാണ് ഭക്ഷണശാല ഒരുക്കിയത്. 114 തൊഴിൽ ദിനങ്ങളാണ് പ്രവൃത്തിക്കായി ഉപയോഗിച്ചത്. 122 ചതുരശ്ര മീറ്ററിലുള്ള ഭക്ഷണശാലയിൽ ഒരേ സമയം 200 കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം.

ഇതോടനുബന്ധിച്ച് ലൈഫ് ഭവനപദ്ധതിയുടെ താക്കോൽദാനം, 27.47 ലക്ഷം രൂപ വിനിയോഗിച്ച് 999 ഗാർഹിക ഗുണഭോക്താക്കൾക്കും 127,500 രൂപ ഉപയോഗിച്ച് 34 സ്ഥാപനങ്ങൾക്കുമുള്ള റിംഗ് കംപോസ്റ്റുകളുടെ വിതരണം, അങ്കണവാടികൾക്കുള്ള വാട്ടർ ടാങ്ക്, ഗ്യാസ് സ്റ്റൗ, പ്രഷർ കുക്കർ, ഫർണിച്ചറുകൾ, വയോജനങ്ങൾക്കുള്ള കട്ടിൽ എന്നിവയുടെ വിതരണം തുടങ്ങി 12 ഓളം പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. കുഞ്ഞിമംഗലം യുപി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *