റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം മണിക ബത്ര

November 20, 2022 - 6:56 am

ബാങ്കോക്ക് : ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരം മണിക ബത്രയ്ക്ക് വെങ്കല മെഡൽ. ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മണിക ബത്ര.ലോക ആറാം നമ്പർ താരമായ ജപ്പാന്റെ ഹിയ ഹയാതയെ മറികടന്നാണ് മണികയുടെ വെങ്കല നേട്ടം..

ലോകറാങ്കിങ്ങിൽ 44ാം സ്ഥാനത്താണ് മണിക ബത്ര. ലോകോത്തര താരങ്ങളായ ചെൻ സിംഗ്‌ടോങിനെയും ഹയാതയെയും പരാജയപ്പെടുത്തുകയെന്ന വലിയ വെല്ലുവിളിയാണ് മണികയ്ക്കുണ്ടായിരുന്നത്. മൂന്ന തവണ ഏഷ്യൻ ചാമ്പ്യനായിരുന്നു ഹിന ഹിയാത. സെമിഫൈനലിൽ മിമ ഇറ്റോയോട് തോറ്റിരുന്നു ബിത്ര. 2022 നവംബർ 17 മുതൽ നവംബർ 19 വരെ തായ്‌ലൻഡിലെ ബാങ്കോക്കിലെ ഹുവാമാർക്ക് ഇൻഡോർ സ്റ്റേഡിയത്തിലാണ് ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് നടന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *