മുഹാഷിന്‍ സംവിധാനം ചെയിത് ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമാണ്കഠിന കഠോരമീ അണ്ഡകടാഹം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.
പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച ഹര്‍ഷാദാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കുന്നത്.നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.നടന്‍ പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
അര്‍ജുന്‍ സേതു, എസ്മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ജപുത്രാ ഫിലിംസും ഓവര്‍സീസ് പാര്‍സ് ഫിലിംസും ചേര്‍ന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പിആര്‍ഓ- പ്രതീഷ് ശേഖര്‍.
