റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

November 21, 2022 - 8:30 pm

കാലടി: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് പിടിയില്‍. തൃശൂര്‍ ആളൂര്‍ വെള്ളാച്ചിറ പാറക്കല്‍ ഞാറലേലി വീട്ടില്‍ ജിന്റോ കുര്യനെയാണ് (36) തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്.

2015 ലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ. സ്‌കൂള്‍ യൂണിഫോമിലായിരുന്ന പെണ്‍കുട്ടിയെയാണു ജിന്റോ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്നു ലൈംഗികമായി ഉപദ്രവിച്ച് ചാലക്കുടി റെയില്‍വേ സ്േറ്റഷനില്‍ ഉപേക്ഷിച്ചു.അന്ന് തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സമയബന്ധിതമായി കുറ്റപത്രവും സമര്‍പ്പിച്ചു. ഇതിനിടയില്‍ ജാമ്യം ലഭിച്ച പ്രതി ഒളിവില്‍ പോകുകയായിരുന്നു. ജിന്റോയെ പിടികൂടുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചു. ആന്‍ഡമാന്‍ – നിക്കോബാര്‍, ബംഗളുരു, ചെൈന്ന, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ വയനാട്ടിലെ കല്‍പ്പറ്റയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഒരു മാസമായി അലൂമിനിയം ഫാബ്രിക്കേറ്ററായി കഴിയുകയായിരുന്നു. പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പലിവാലിന്റൈ മേല്‍ നോട്ടത്തില്‍ എസ്.എച്ച്.ഒ വി.എം. കേഴ്‌സന്‍, സബ് ഇന്‍സ്‌പെക്ടര്‍ ഒ.വി. സാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.ആര്‍. ജയന്‍, പി.എം ഷമീര്‍, മാഹിന്‍ ഷാ, സി.പി.ഒ: ബോബി ടി. ഏല്യാസ് തുടങ്ങിയവര്‍ ചേര്‍ന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *