റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ലാപഞ്ചായത്ത് : മായ അനില്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

November 21, 2022 - 10:04 pm

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മായ അനില്‍ കുമാറിന്റെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സത്യവാചകം ചൊല്ലി കൊടുത്തു. ഈ മണ്ഡലത്തിലെ അംഗം രാജി വച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്‍പതിനാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അപ്പര്‍ കുട്ടനാടിന്റെ വികസനത്തിന് ആവശ്യമായ പ്രവര്‍ത്തനം പുതിയ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കാനാകണമെന്ന് തുടര്‍ന്ന് നടന്ന അനുമോദന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍. അജയകുമാര്‍, ജിജി മാത്യു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോര്‍ജ് എബ്രഹാം, ജെസി അലക്‌സ്, രാജി.പി.രാജപ്പന്‍,ജിജോ മോഡി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *