റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര യാത്രക്കാർക്ക് ഇനി എയർസുവിധ വേണ്ട

November 22, 2022 - 6:36 am

ദില്ലി: കോവിഡ് ഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ വിമാനയാത്രക്കുളള നിയന്ത്രണങ്ങൾ ഒഴിവാക്കി കേന്ദ്ര സർക്കാർ.22/11/2022 മുതൽ വിദേശത്തു നിന്നും ഇന്ത്യയിലേക്ക് വിമാനയാത്ര നടത്തുന്നതിനു മുമ്പ് എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടത് ഇല്ല എന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

പകരം പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷൻ പൂർത്തിയാക്കാനും, രോഗവാഹകരല്ല എന്നു സ്വയം നിരീക്ഷിച്ചു ഉറപ്പാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. കോവിഡ് വ്യാപനം തീവ്രമായിരുന്ന സമയത്താണ് വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർസുവിധാ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. കോവിഡ് ഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *