റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അപകടത്തില്‍ പരുക്കേറ്റ തീര്‍ത്ഥാടകക്ക് 26.78 ലക്ഷം രൂപ നഷ്ടപരിഹാരം

November 22, 2022 - 4:34 pm

മഞ്ചേരി: തീര്‍ത്ഥാടന യാത്രയ്ക്കിടെയുണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അറുപതുകാരിക്ക് 2678900 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡണ്ട് ട്രൈബ്യൂണല്‍ കോടതി ജഡ് ജി പി.എസ്. ബിനു വിധിച്ചു. മൂര്‍ക്കനാട് വേങ്ങാട് കളത്തില്‍ കിഴക്കേതറ രാജഗോപാലിന്റെ ഭാര്യ സരളാദേവി (60)ക്കാണു പരുക്കേറ്റത്.

2017 ഒക്‌ടോബര്‍ 14ന് തമിഴ്‌നാട്ടിലെ വട്ടന്‍വലസൈയില്‍ വച്ചാണ് അപകടം. കാറില്‍ രാമേശ്വരത്തേക്കു പോകുമ്പോള്‍ എതിരേ വന്ന ബസ് ഇടിക്കുകയായിരുന്നു. ഒമ്പതു ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നല്‍കേണ്ടത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *