റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂട്ടര്‍ കുത്തിത്തുറന്ന് മൊബൈലും പണവും കവര്‍ന്ന സംഘം പിടിയില്‍

November 25, 2022 - 8:34 pm

അമ്പലപ്പുഴ: ലോക്ക് ചെയ്ത സ്‌കൂട്ടറിന്റെ ഡിക്കി കുത്തിതുറന്നു മൊെബെല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. ആറ്റിങ്ങല്‍ കൊല്ലംപുഴ ശാസ്താംവിള പുത്തന്‍വീട്ടില്‍ സതീഷ് കുമാര്‍ (42), തിരുവനന്തപുരം ശംഖുമുഖം കടക്കപ്പള്ളി ജ്യോസിയാ നിവാസില്‍ തിയോഫിന്‍ (39) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒക്ടോബർ പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കരുവാറ്റ സ്വദേശിയായ സജീവന്റെയും ഭാര്യയുടെയും മൊെബെല്‍ ഫോണുകളും പണവുമാണ് പ്രതികള്‍ മോഷ്ടിച്ചത്. തുടര്‍ന്നു സജീവന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇരുപതോളം മോഷണക്കേസില്‍ പ്രതിയായ സതീശനെ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *