പെരിന്തല്‍മണ്ണ: മാരക മയക്കുമരുന്നിനത്തില്‍പെട്ട എം.ഡി.എം.എയുമായി പെരിന്തല്‍മണ്ണയില്‍ 2 പേര്‍ പോലീസിന്റെ പിടിയില്‍.കുറ്റിപ്പുറം പേരശന്നൂര്‍ സ്വദേശി കൈപ്പള്ളി മുബഷീര്‍ (26), നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശി ശ്രീമേഷ് (29) എന്നിവരെയാണ് വിപണിയില്‍ ലക്ഷക്കണക്കിനു രൂപ വിലയുള്ള എം.ഡി.എം.എയുമായി പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സി.അലവിയും സംഘവും അറസ്റ്റ് ചെയ്തത്.ബംഗളുരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘം കാരിയര്‍മാര്‍ മുഖേന വന്‍തോതില്‍ എം.ഡി.എം.എ. കേരളത്തിലേക്കു കടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി: എം. സന്തോഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ സി.അലവി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
