റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉടുത്ത വസ്ത്രം പമ്പയില്‍ ഒഴുക്കുന്നത് അനാചാരം: തന്ത്രി

November 29, 2022 - 10:38 pm

ഉടുത്തു കൊണ്ട് വരുന്ന വസ്ത്രങ്ങള്‍ ഭക്തര്‍ പമ്പാ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര്. പമ്പ പുണ്യ നദിയാണ്. ഉടുത്തു കൊണ്ടുവരുന്ന വസ്ത്രം പമ്പയിലേക്ക് ഒഴുക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഗുരുസ്വാമിമാരാണ്. ഗുരുസ്വാമിമാര്‍ ശിഷ്യന്‍മാര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദേശം നല്‍കണമെന്നും കണ്ഠര് രാജീവര് പറഞ്ഞു.

പുണ്യ നദിയെ പുണ്യ നദിയായിത്തന്നെ നിലനിര്‍ത്താന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ഒരു തരത്തിലുള്ള മാലിന്യവും ഉപേക്ഷിക്കാതെ ദര്‍ശനം ചെയ്ത് മടങ്ങേണ്ടതാണെന്നും തന്ത്രി പറഞ്ഞു. ശബരിമല പൂങ്കാവനം പോലെ തന്നെ പരിശുദ്ധമാണ് പുണ്യ നദിയായ പമ്പയെന്നും നദിയുടെ തീരങ്ങളും നദിയും സംരക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *