റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂരില്‍ 1.2 കോടിയുടെ സ്വര്‍ണം പിടികൂടി

November 30, 2022 - 7:42 pm

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കേസുകളിലായി 2502 ഗ്രാം സ്വര്‍ണം പിടികൂടി. ഏകദേശം 1.2 കോടി രൂപയുടെ സ്വര്‍ണമാണ് ഇന്റലിജന്‍സ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേര്‍ന്നു പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ സലാ(33)മില്‍ നിന്ന് 374 ഗ്രാം സ്വര്‍ണമാണു പിടികൂടിയത്. രണ്ട് കാപ്‌സ്യൂള്‍ രൂപത്തിലാക്കിയാണ് സ്വര്‍ണമെത്തിച്ചത്. ജിദ്ദയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകസംഘത്തിലെത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുള്‍ ഷെരീഫില്‍(48)നിന്ന് നാല് കാപ്‌സ്യൂള്‍ രൂപത്തിലുള്ള 1059 ഗ്രാം സ്വര്‍ണം പിടികൂടി. റിയാദില്‍ നിന്നെത്തിയ വേങ്ങര സ്വദേശി വളപ്പില്‍ റഫീഖില്‍(33) നിന്ന് നാല് കാപ്‌സ്യൂളിലായി 1069 ഗ്രാം സ്വര്‍ണവും പിടികൂടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *