റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

December 1, 2022 - 6:41 am

പാലക്കാട്: സഹോദരന്മാർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പൊള്ളാച്ചി കൊള്ളുപാളയം സ്വദേശി ദേവ (25) ആണ് മരിച്ചത്. സഹോദരനായ മണികണ്ഠനാണ് (28) ദേവയെ കുത്തിയത്.

പാലക്കാട് കൂട്ടുപാതയിൽ വെച്ച് 2022 നവംബർ 30ന് രാത്രി ഒൻപതരയോടെയാണ് സംഭവം ഉണ്ടായത്. മണികണ്ഠന്റെ ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് തർക്കമുണ്ടായത്. കുത്തേറ്റ ദേവയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം ബൈക്കിൽ രക്ഷപ്പെട്ട സഹോദരൻ മണികണ്ഠനായി പൊലീസ് തെരച്ചിൽ തുടങ്ങി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *