റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

December 5, 2022 - 9:51 pm

സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2023ന്റെ ഭാഗമായി, 2023 ജനുവരി ഒന്നിന് പതിനെട്ട് വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, ബൂത്ത് മാറ്റം, തെറ്റ് തിരുത്തല്‍, മരിച്ചവരെയും, സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കല്‍ തുടങ്ങിയ അപേക്ഷകളും www.nvsp.in, വോട്ടേഴ്‌സ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് എന്നിവ വഴി നേരിട്ടും, ജന സേവന കേന്ദ്രം, അക്ഷയ സെന്റര്‍ മുഖേനയും, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നേരിട്ടും, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയും ഡിസംബര്‍ എട്ട് വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടാതെ വോട്ടര്‍ ഐ.ഡി, ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള  സൗകര്യം എല്ലാ പ്രവൃത്തി ദിവസങ്ങളിലും താലൂക്ക് ഓഫീസ് ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും ലഭിക്കും. തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെ എല്ലാ ജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *