റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈപ്പിൻ ബ്ലോക്ക് കേരളോത്സവത്തിന് സമാപനം  പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ജേതാക്കൾ

December 7, 2022 - 8:55 pm

വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്ത്  കേരളോത്സവത്തിനു സമാപനമായി. അഞ്ചു ദിവസങ്ങളിലായി ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന മത്സരങ്ങളിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. എടവനക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.

ബ്ലോക്ക് തല കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾ പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനത്തും, കലാ മത്സരങ്ങൾ ചെറായി  ഗൗരീശ്വരം ഹാളിലും രചനാ മത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിലും നടന്നു. ഷട്ടിൽ ബാഡ്മിന്റൺ, നീന്തൽ മത്സരം, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, 20-20 ക്രിക്കറ്റ്, വടംവലി, കബഡി, വോളിബോൾ, കളരിപ്പയറ്റ് എന്നിവയും കേരളോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. 

വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടന്ന സമാപനസമ്മേളനം പ്രസിഡൻ്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.എ സാജിത്ത്, എടവനക്കാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസീന അബ്ദുൽ സലാം, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമ്മാനദാനം  നിർവഹിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *