റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇഡി സമൻസിനെതിരെ പാലക്കാട് സ്വദേശി നൽകിയ ഹർജി ഹൈക്കോടതി തള്ളി

December 10, 2022 - 7:57 am

എറണാകുളം:പോപ്പുലർ ഫ്രണ്ടിനെതിരായ കള്ളപ്പണകേസിൽ ചോദ്യം ചെയ്യലിനായി ദില്ലിയിൽ ഹാജരാകാനുള്ള ഇഡി സമൻസിനെതിരെ പാലക്കാട് സ്വദേശി നൽകിയ ഹർജി ഹൈക്കോടതി തള്ളി. അലനെല്ലൂർ സ്വദേശി എൻ ഉസ്മാൻ നൽകിയ ഹർജിയാണ് തള്ളിയത്. ദില്ലിയിൽ പോകാൻ തനിക്ക് ഭാഷ അറിയില്ലെന്നും കേരളത്തിലെ ഇഡി ഓഫീസിൽ ഹാജരായി മൊഴി നൽകാൻ അനുവദിക്കണമെന്നുമായിരുന്നു ഉസ്മാന്റെ ആവശ്യം.

എന്നാൽ കേരളത്തിൽ ചോദ്യം ചെയ്യൽ മാറ്റുന്നത് അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുമെന്നും നിരോധിത സംഘടനയായ പിഎഫ്ഐയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന് ഉസ്മാനെതിരെ തെളിവുണ്ടെന്നും ഇഡി വ്യക്തമാക്കി.ഭാഷാ പ്രശ്നം പരിഹരിക്കാൻ മലയാളിത്തിൽ മൊഴി രേഖപ്പെടുത്താമെന്ന് ഇഡി ഉറപ്പും നൽകി. ഇതേ തുടന്നാണ് ഹർജി തള്ളിയത്. രാജ്യ വ്യാപക റെയ്ഡിന് പിന്നാലെയാണ് പിഎഫ്ഐയ്ക്കെതിരെ ഇഡിയുള്ള കള്ളപ്പണം തടയൽ നിയമ പ്രകാരം അന്വേഷണം തുടങ്ങിയത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *